വയറ്റില് കത്രിക കുടുങ്ങിയ സംഭവം: കുറ്റപത്രം ബലപ്പെടുത്താന് പൊലീസ്, വിദഗ്ധരുടെ മൊഴിയെടുത്തു

പുതുക്കിയ പ്രതിപ്പട്ടിക നാളെ കുന്നമംഗലം കോടതിയില് സമര്പ്പിക്കും. തുടര്നടപടികളിലേക്ക് കടക്കാന് പ്രോസിക്യൂഷന് അനുമതിയും പൊലീസ് തേടും

dot image

കോഴിക്കോട്: വയറ്റില് കത്രിക കുടുങ്ങിയ കേസില് കുറ്റപത്രം ബലപ്പെടുത്താന് പൊലീസ്. ഇതിനായി കൂടുതല് വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തി. കൂടുതല് ബയോ മെഡിക്കല് എഞ്ചിനിയര്മാരുടേയും ടെക്നീഷ്യന്മാരുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്.

പുതുക്കിയ പ്രതിപ്പട്ടിക നാളെ കുന്നമംഗലം കോടതിയില് സമര്പ്പിക്കും. തുടര്നടപടികളിലേക്ക് കടക്കാന് പ്രോസിക്യൂഷന് അനുമതിയും പൊലീസ് തേടും. ഡിഎംഒയും മെഡിക്കല് കോളേജ് സൂപ്രണ്ടും ഉള്പ്പടെ മുമ്പ് പ്രതിപ്പട്ടികയില് ഉള്ളവരെ ഒഴിവാക്കിയാകും പുതിയ പട്ടിക.

ശസ്ത്രക്രിയ നടത്തിയ സീനിയര് ഡോക്ടര്മാര്, രണ്ട് പിജി ഡോക്ടര്മാര്, രണ്ട് നേഴ്സുമാരും നിലവില് കേസില് പ്രതികളാണ്. കേസില് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മെഡിക്കല് നെഗ്ലിജന്സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില് നടപടികള് സ്വീകരിക്കാം. ഡോക്ടര്മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശമുണ്ട്. ഹര്ഷിനയെ ചികിത്സിച്ച ഒരു സീനിയര് ഡോക്ടര്, രണ്ട് പിജി ഡോക്ടര്മാര്, രണ്ട് നഴ്സുമാര് എന്നിവര് കുറ്റക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരെ പ്രതികളാക്കി കുറ്റപത്രം സമര്പ്പിക്കുന്നതില് തെറ്റില്ലെന്നാണ് നിയമോപദേശം. കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതില് തടസമില്ലെന്നും നിയമോപദേശത്തില് പറയുന്നുണ്ട്.

dot image
To advertise here,contact us
dot image