പുതുപ്പള്ളിയിലും 'സമദൂരം' തന്നെ, ബിജെപിക്കൊപ്പമല്ല; നിലപാട് വ്യക്തമാക്കി എൻഎസ്എസ്

പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും സ്വതന്ത്ര്യമുണ്ട്. അത് ഒരു രാഷ്ട്രീയ പാർട്ടിയോടുമുള്ള പിന്തുണയല്ലെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

dot image

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാടെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ബിജെപിയെ പിന്തുണയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

എൻ എസ് എസിൻ്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. ഇത് ഉപേക്ഷിച്ചിട്ടില്ല. സമദൂരം ഉപേക്ഷിച്ച് പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങളില് വാർത്ത വന്നിരുന്നു. ഇത് തെറ്റാണ്. പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും സ്വതന്ത്ര്യമുണ്ട്. അത് ഒരു രാഷ്ട്രീയ പാർട്ടിയോടുമുള്ള പിന്തുണയല്ലെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

മിത്ത് വിവാദത്തിന്റെയും പ്രതിഷേധ നാമജപഘോഷയാത്രയുടെയും ഒക്കെ പശ്ചാത്തലത്തിൽ പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതുപ്പള്ളിയിൽ എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us