ദുരിതാശ്വാസ നിധി കേസ്: മുന് എംഎല്എയുടെ പുസ്തകപ്രകാശനത്തെച്ചൊല്ലി വിവാദം, പരാതി

ജസ്റ്റിസ് ഹരുൺ അൽ റഷിദിന്റെ ഓർമ്മ കുറിപ്പുകൾ ജീവചരിത്രത്തിലുള്ളതിനാൽ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം

dot image

തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസിൽ പുതിയ ആരോപണവുമായി പരാതിക്കാരൻ ആർഎസ് ശശികുമാർ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിച്ച മുൻ സിപിഐഎം എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ ജീവചരിത്രം ലോകായുക്ത ജഡ്ജി ബാബു മാത്യു പി ജോസഫ് പ്രകാശനം ചെയ്തെന്ന പരാതിയുമായി ആർഎസ് ശശികുമാർ ഗവർണറെ സമീപിച്ചു. ജസ്റ്റിസ് ഹരുൺ അൽ റഷീദിന്റെ ഓർമ്മ കുറിപ്പുകൾ ജീവചരിത്രത്തിലുള്ളതിനാൽ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. പുസ്തകത്തിൽ മുൻ എംഎൽഎയുമായുള്ള അടുപ്പം ഉപലോകായുക്തമാരായ ബാബു പി ജോസഫും ഹാറൂൺ അൽ റഷീദും എടുത്തു പറയുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഗവർണർക്കാണ് പരാതി നൽകിയിട്ടുള്ളത്. കേസിൽ വിധി പറയാൻ ഉപലോകായുക്തമാരെ അനുവദിക്കരുത്. കേസ് മാറ്റിവെക്കണമെന്നും നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതിൽ ഹര്ജിക്കാരൻ ആര് എസ് ശശികുമാര് നൽകിയ ഇടക്കാല ഹര്ജി ലോകായുക്ത തള്ളിയിരുന്നു. ദുരിതാശ്വാസനിധിയില് നിന്ന് അനര്ഹര്ക്ക് സാമ്പത്തിക സഹായം നല്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്ക്കാരിലെ 18 മന്ത്രിമാര്ക്കും എതിരെയായിരുന്നു ഹര്ജി.

എന്സിപി നേതാവായിരുന്ന ഉഴവൂര് വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്പ്പെട്ട് മരിച്ച സിവില് പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us