'ജെയ്ക് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിക്കും'; ആത്മവിശ്വാസത്തില് സിപിഐഎം

യുഡിഎഫ് സ്ഥാനാര്ഥി ചാണ്ടി ഉമ്മന് മികച്ച ഭൂരിപക്ഷം ഉണ്ടാക്കുമെന്ന് ശശി തരൂര് എംപി പ്രതികരിച്ചു

dot image

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില് നിന്നും എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയിക് സി തോമസ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിക്കുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്. കഴിഞ്ഞ കുറേകാലമായി രാഷ്ട്രീയമാറ്റങ്ങള്ക്ക് വിധേയമാണ് പുതുപ്പള്ളി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും അത് കണ്ടതാണെന്നും എ വി റസല് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

'പുതുപ്പള്ളിയില് എല്ഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുകയും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുകയുമായിരുന്നു. കേരള കോണ്ഗ്രസിന്റെ മുന്നണി മാറ്റവും മണ്ഡലത്തിന്റെ പ്രത്യേകതകളും മുന്നേറ്റത്തിന് സഹായകമായി. നിലവിലെ സാഹചര്യത്തില് വികസന ചര്ച്ചയും ജനം ഏറ്റെടുത്തിട്ടുണ്ട്.' എ വി റസല് പറഞ്ഞു. ഇതിനെല്ലാം അപ്പുറത്തേക്ക് ചെറുപ്പക്കാരനായ ഒരു സ്ഥാനാര്ത്ഥിയെ അധികാരത്തിലെത്തുകയെന്ന ആഗ്രഹം കൂടി യുവാക്കള്ക്കിടയില് ഉണ്ടെന്നും എ വി റസല് കൂട്ടിച്ചേര്ത്തു.

അതേസമയം യുഡിഎഫ് സ്ഥാനാര്ഥി ചാണ്ടി ഉമ്മന് മികച്ച ഭൂരിപക്ഷം ഉണ്ടാക്കുമെന്ന് ശശി തരൂര് എംപി പ്രതികരിച്ചു. മണ്ഡലത്തില് ശശി തരൂര് നയിക്കുന്ന റോഡ് ഷോ പുരോഗമിക്കുകയാണ്. അയര്ക്കുന്നം പഞ്ചായത്തിലെ തൂത്തൂട്ടി കവലയില് നിന്നും തിരുവഞ്ചൂരില് നിന്നും കുരിശുപള്ളിവരെയായിരുന്നു റോഡ് ഷോ.

മറ്റന്നാള് ഉപതിഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില് ഇന്ന് കൊട്ടിക്കലാശമാണ്. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോള് മൂന്ന് മുന്നണിയുടെയും സ്ഥാനാര്ത്ഥികളും പ്രവര്ത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവര്ത്തകര് പാമ്പാടില് കൊട്ടിക്കലാശത്തിനായി ഒത്തുചേരും. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എല്ഡിഎഫും എന്ഡിഎയും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us