മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില് ഇടിപ്പിച്ചെന്ന കൃഷ്ണകുമാറിൻ്റെ പരാതി; കേസെടുക്കാതെ പൊലീസ്

പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തന്റെ കാറില് മനഃപൂര്വ്വം ഇടിച്ചുതെറിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ്. പരാതിയിൽ അന്വേഷണം നടത്തുമെന്നും എസ്എച്ച്ഒ ടി ഡി പ്രജീഷ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന പൊലീസ് അപമര്യാദയായി പെരുമാറിയതായും കൃഷ്ണകുമാര് ആരോപിച്ചിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നു സംഭവം. പന്തളത്തിനടുത്തെത്തിയപ്പോഴാണ് സംഭവമെന്നാണ് കൃഷ്ണകുമാര് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞത്.

'പൊലീസ് വാഹനം വരുമ്പോള് സ്ഥലം ഉണ്ടെങ്കിലേ മാറ്റികൊടുക്കാന് പറ്റൂ. വണ്ടി തൂക്കി മാറ്റാന് കഴിയില്ലല്ലോ. കുറച്ച് മുന്നോട്ട് പോയി ഒതുങ്ങി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാരണം, കാറിനകത്തെ ബിജെപി കൊടി കണ്ട് അസഹിഷ്ണുതയാണ്.' കൃഷ്ണകുമാര് പറഞ്ഞു

അവര് ചീത്ത വിളിക്കുമ്പോള് തിരിച്ച് വിളിക്കാന് അറിയാഞ്ഞിട്ടല്ല, പേടിയുമില്ല. യൂണിഫോമിലുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്ന് സര്വ്വീസിലുണ്ടായിരുന്ന അച്ഛന് പറഞ്ഞിട്ടുണ്ട്. പൊലീസ് ഫോഴ്സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന, ഇത്തരം കാക്കിക്കുള്ളിലെ കാപാലികന്മാരുണ്ട്. ഗുണ്ടകളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്ക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവര്ത്തികളും അപായപ്പെടുത്താന് ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനില്ക്കില്ല. ഇത് പാര്ട്ടികളുടെ തന്നെ അന്ത്യം കുറിക്കാന് പോകുന്ന നടപടികളുടെ തുടക്കമാണെന്നും കൃഷ്ണകുമാര് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us