വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പ്രതികൾക്ക് പൊലീസ് നോട്ടീസ്

വിചാരണയ്ക്ക് അനുമതി തേടാനും പൊലീസ് നടപടികൾ തുടങ്ങി

dot image

കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്ക് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മെഡിക്കൽ കോളേജ് എസിപിക്ക് മുൻപിൽ ഹാജരായി മൊഴി നൽകണം. വിചാരണയ്ക്ക് അനുമതി തേടാനും പൊലീസ് നടപടികൾ തുടങ്ങി.

ശസ്ത്രക്രിയയില് പിഴവ് വരുത്തിയ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരുമാണ് കേസിലെ പ്രതികൾ. പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. സര്ക്കാര് ഉദ്യോഗസ്ഥരാണ് പ്രതികൾ എന്നിരിക്കെ തുടർനടപടിക്കായി പോസിക്യൂഷൻ അനുമതി തേടും. സർക്കാരിൽ നിന്ന് അനുമതി കിട്ടിയാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

അതേസമയം കേസിൽ കുറ്റക്കാരെ കണ്ടെത്തിയതോടെ ഹർഷിന 104 ദിവസമായി മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിവന്ന സമരം ഇന്നലെ അവസാനിപ്പിച്ചിരുന്നു. പൂർണ്ണ നീതി എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഹർഷിന. നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടായില്ലെങ്കിൽ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് സമരസമിതി തീരുമാനം.

Story Highlights: Police sent notice to the accused in the incident where the scissors got stuck in the woman's stomach

dot image
To advertise here,contact us
dot image