ദുരിതാശ്വാസനിധി വകമാറ്റൽ കേസ്: വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരെ മാറ്റണമെന്ന് ഉപഹർജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നൽകിയെന്ന പരാതിയിലാണ് കേസ്

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഉപഹർജിയുമായി പരാതിക്കാരൻ ആർ എസ് ശശികുമാർ. ഹർജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഐഎമ്മിന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാർക്ക് നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ലോകയുക്തയിലാണ് പരാതിക്കാരൻ ഹർജി നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നൽകിയെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് ശശികുമാർ കേസ് നൽകിയത്. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടര ലക്ഷം രൂപയും നൽകിയത് ചോദ്യം ചെയ്താണ് ആർ എസ് ശശികുമാർ നേരത്തേ ലോകായുക്തയെ സമീപിച്ചത്.

dot image
To advertise here,contact us
dot image