'തികഞ്ഞ വിജയ പ്രതീക്ഷ'; ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി

പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്

dot image

കോട്ടയം: പുതുപ്പളളിയിൽ പോളിങ് പുരോഗമിക്കുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണർക്കാട് എൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. മണർക്കാട് പളളിയിലെത്തി തന്റെ പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്.

വികസന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് ആണെന്ന് ജെയ്ക് സി തോമസ് ഇന്ന് പ്രതികരിച്ചിരുന്നു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കും. പുതുപ്പളളിക്ക് പുതിയ ചരിത്ര ദിനമാണിന്ന്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും വിധിയെഴുത്ത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ചാണ്ടി ഉമ്മന്റെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യുഡിഎഫ് തയ്യാറാണോ എന്നും ജെയ്ക് ചോദിച്ചു. കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഓഡിയോ ചോർത്തിയതെന്നും ജെയ്ക് ആരോപിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കുടുംബാംഗങ്ങൾക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തും. പുതുപ്പളളി പളളിയിലും അച്ഛൻ ഉമ്മൻചാണ്ടിയുടെ കല്ലറയിലുമെത്തി ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. പളളിയിൽ നിന്ന് ഇറങ്ങിയ ചാണ്ടി ഉമ്മൻ നേരെ വാകത്താനം പഞ്ചായത്തിലേക്ക് പോകുമെന്നാണ് വിവരം. വിവിധ പോളിങ് ബൂത്തുകളിൽ ചാണ്ടി ഉമ്മൻ സന്ദർശനം നടത്തിയേക്കും. തിരിച്ച് ഒമ്പത് മണിയോടെ വീട്ടിലെത്തിയ ശേഷം അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം പോളിങ് ബൂത്തിലേക്കു പോകും. ഭാര്യയിൽ നിന്ന് വോട്ടിങ് സ്ലിപ്പ് കൈപ്പറ്റിയാണ് ഉമ്മൻ ചാണ്ടി വോട്ട് ചെയ്യാൻ പോയിക്കൊണ്ടിരുന്നത്. ആ പതിവ് തെറ്റിക്കാതെ അമ്മയുടെ കൈയിൽ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് ചാണ്ടി ഉമ്മനും വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us