താമിര് ജിഫ്രിക്കൊപ്പമുണ്ടായിരുന്ന മന്സൂറിനെതിരെ മര്ദ്ദനം; ഹര്ജി ഇന്ന് പരിഗണിക്കും

ലഹരി മരുന്ന് കേസില് മന്സൂറിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില് വരും.

dot image

മലപ്പുറം: താനൂരില് പൊലീസ് കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്ത മന്സൂറിനെ മര്ദ്ദിച്ചതില് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്ജിയില് ജയില് ഡിജിപി ഇന്ന് ഹൈക്കോടതിയില് വിശദീകരണം നല്കിയേക്കും. പൊലീസ് കസ്റ്റഡിയില് കൊല്ലപ്പെട്ട താമിര് ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തയാളാണ് മന്സൂര്. ജയിലിനുള്ളില്വെച്ച് മര്ദ്ദിച്ചെന്ന പിതാവിന്റെ ആക്ഷേപത്തിലാണ് ജയില് ഡിജിപി വിശദീകരണം നല്കേണ്ടത്.

മന്സൂറിന് അടിയന്തിര വൈദ്യസഹായം നല്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം. ലഹരി മരുന്ന് കേസില് മന്സൂറിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില് വരും. ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകളാണ് ജയില് ഡിജിപിയുടെ വിശദീകരണവും മന്സൂറിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us