'സര്ക്കാരിനെതിരായ കടുത്ത ജനവികാരം ചേരുന്നതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്'; വി ഡി സതീശൻ

'53 വര്ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന് ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില് അദ്ദേഹം ഒരു വിങ്ങലായി നില്ക്കുന്നു. എതിരാളികള് വിചാരിച്ചാല് അത് മായിച്ച് കളയാന് കഴിയില്ല'

dot image

തിരുവനന്തപുരം: സര്ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്ക്കൊണ്ടുള്ളതാകും പുതുപ്പള്ളിയുടെ വിധിയെഴുത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ വിഭാഗം ജനങ്ങള്ക്കിടയില് നിന്നും വന് പിന്തുണയാണ് ലഭിച്ചത്. യുഡിഎഫ് ഒരു ടീമായി ആത്മാര്ത്ഥമായി പ്രവര്ത്തിക്കുകയാണ്. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം തങ്ങള്ക്കുണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി ഡി സതീശൻ പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ജീവിച്ചിരുന്നപ്പോള് ഉമ്മന് ചാണ്ടിയെ വേട്ടയാടിയവര് മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഇനിയെങ്കിലും ഉമ്മന് ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന് സിപിഐഎം തയ്യാറാണോ എന്നും പോസ്റ്റിൽ പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. വികസനം ചര്ച്ച ചെയ്യുമെന്ന് പറഞ്ഞവര് വ്യക്തിഹത്യയാണ് നടത്തിയതെന്നും ഉമ്മന് ചാണ്ടിയോട് ജനങ്ങള്ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്നും വി ഡി സതീശൻ കുറിച്ചു.

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകള്ക്കും ജാതി മത ചിന്തകള്ക്കും അതീതമായി യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്ക്കിടയില് നിന്നും വന്പിന്തുണയാണ് ലഭിച്ചത്. യുഡിഎഫ് ഒരു ടീമായി ആത്മാര്ത്ഥമായി പ്രവര്ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്ക്കുണ്ട്.

ജീവിച്ചിരുന്നപ്പോള് ഉമ്മന് ചാണ്ടിയെ വേട്ടയാടിയവര് മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന് ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന് ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന് സിപിഎം തയ്യാറാണോ? വികസനം ചര്ച്ച ചെയ്യുമെന്ന് പറഞ്ഞവര് വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യുഡിഎഫ് പുതുപ്പള്ളിയില് പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള് ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില് ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി.

53 വര്ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന് ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില് അദ്ദേഹം ഒരു വിങ്ങലായി നില്ക്കുന്നു. എതിരാളികള് വിചാരിച്ചാല് അത് മായിച്ച് കളയാന് കഴിയില്ല. ഉമ്മന് ചാണ്ടിയോട് ജനങ്ങള്ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില് പ്രതിഫലിക്കും. അതോടൊപ്പം സര്ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത്.

അതേസമയം, വികസനം ചർച്ച ചെയ്യണമെന്ന് പറഞ്ഞവർ എന്താണ് ചെയ്തത് എന്ന ചാണ്ടി ഉമ്മന്റെ ചോദ്യത്തിന് വികസന സംവാദത്തില് നിന്ന് ഒളിച്ചോടിയത് യിഡിഎഫ് എന്നാണ് ജെയ്ക് സി തോമസിന്റെ മറുപടി. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയിലെ സൃഷ്ടിക്കുമെന്നും ജെയ്ക് സി തോമസ് പറഞ്ഞു. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിങ് വൈകിട്ട് ആറിനാണ് അവസാനിക്കുക. 1,76,417 പേരാണ് ഇന്ന് വോട്ട് ചെയ്യാനെത്തുന്നത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുളളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us