അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: നന്ദകുമാറിനെ ചോദ്യംചെയ്ത് വിട്ടയച്ചു

മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഹെൽമെറ്റ് വെച്ചാണ് നന്ദകുമാർ ചോദ്യം ചെയ്യലിനെത്തിയത്

dot image

തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും. മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഹെൽമെറ്റ് വെച്ചാണ് നന്ദകുമാർ ചോദ്യം ചെയ്യലിനെത്തിയത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതും ഹെൽമറ്റ് ധരിച്ചാണ്. നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധിക്ഷേപം. നേരത്തേ പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തിരുന്നു.

സൈബര് ആക്രമണത്തിനെതിരെ പൊലീസിലും സൈബര് സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മന് പരാതി നൽകിയിരുന്നു. സിപിഐഎമ്മിന്റെ സൈബര് പോരാളികള് വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും അച്ചു ഉമ്മൻ പരാതിയില് ആരോപിച്ചിരുന്നു. പിന്നാലെ പൂജപ്പുര പൊലീസ് നന്ദകുമാറിനെതിരെ കേസെടുക്കുകയായിരുന്നു.

കേസെടുത്തതിന് പിന്നാലെ സൈബര് അധിക്ഷേപത്തിൽ മാപ്പ് ചോദിച്ച് നന്ദകുമാര് രംഗത്തെത്തിയിരുന്നു. അച്ചു ഉമ്മന് ഡിജിപിക്ക് പരാതി നല്കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം. വ്യക്തിപരമായി ആക്ഷേപിക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ നന്ദകുമാർ കുറിച്ചു

'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന് ഞാന് ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകള്ക്ക് മറുപടി പറയുന്നതിനിടയില് ഞാന് രേഖപ്പെടുത്തിയ ഒരു കമന്റ് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ മകള്ക്ക് അപമാനകരമായി പോയതില് ഞാന് അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന് ഞാന് ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്പ്പെട്ടയുടനെ ആ പോസ്റ്റ് ഞാന് ഡിലീറ്റ് ചെയ്യുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു.' എന്നായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.

എന്നാൽ തന്റെ ഭർത്താവിന്റെ കുടുംബത്തിനെതിരെയും സൈബർ ആക്രമണമുണ്ടായെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ആശയത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. സൈബർ ആക്രമണം സ്ത്രീകൾ നേരിടുന്ന വലിയ പ്രശ്നമാണ്. വ്യക്തിപരമായി ആരോടും വിരോധമില്ല. നിരവധി ആക്രമണങ്ങൾ ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായി. അക്കാര്യത്തിൽ സ്വകാര്യമായി ഉമ്മൻചാണ്ടി വലിയ വിഷമം അനുഭവിച്ചിരുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us