താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസ്; സിബിഐ അതിവേഗം ഏറ്റെടുക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയാണ് ഹർജി ഫയല് ചെയ്തിരിക്കുന്നത്

dot image

കൊച്ചി: താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് സിബിഐ അതിവേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയാണ് ഹർജി ഫയല് ചെയ്തിരിക്കുന്നത്. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്ട്ടും ഇന്ന് ക്രൈംബ്രാഞ്ച് സിംഗിള് ബെഞ്ചിന് മുന്നില് ഹാജരാക്കിയേക്കും. ജസ്റ്റിസ് എ. സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.

താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില് രണ്ട് കേസുകളാണ് രജിസ്റ്റര് ചെയ്യപ്പെട്ടത്. താനൂര് കസ്റ്റഡി കൊലപാതകവും മയക്കുമരുന്ന് കേസും. ഈ കേസുകളുടെ കേസ് ഡയറിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില് ഹാജരാക്കേണ്ടത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ഇതിന്റെ ചുമതല. ഒപ്പം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്ട്ടും ഹാജരാക്കണം. താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില് കേസിന്റെ അന്വേഷണം സംസ്ഥാന സര്ക്കാര് സിബിഐയ്ക്ക് വിട്ടു. എന്നാല് അന്വേഷണം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം സിബിഐ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കേസ് ഏറ്റെടുക്കാന് വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.

കാലതാമസം ഒഴിവാക്കി അന്വേഷണം എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്നാണ് താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രി നല്കിയ ഹര്ജിയിലെ ആവശ്യം. കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ശ്രമമെന്നാണ് ഹാരിസ് ജിഫ്രിയുടെ ഹര്ജിയിലെ പ്രധാന ആക്ഷേപം. കൊലപാതകം നടത്തിയ പൊലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നു. കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് സ്വാധീനിക്കുന്നു. സത്യം പുറത്ത് കൊണ്ട് വരാന് സിബിഐയുടെ സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്. താനൂര് എസ്ഐ കൃഷ്ണലാല് റിപ്പോര്ട്ടര് ടിവിയോട് നടത്തിയ വെളിപ്പെടുത്തലുകള് നിര്ണ്ണായകമാണ്. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന് ജോര്ജ്ജ് എന്നിവരെ സ്ഥലം മാറ്റണം എന്നുമാണ് ഹര്ജിയിലെ ആവശ്യം.

കേസ് സിബിഐക്ക് വിട്ടത് എവിടെയുമെത്തിയില്ലെന്നും താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ വിദേശത്തേക്ക് കടന്നതായും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്ന് പരാതിപ്പെട്ട കുടുംബം മരണ സ്ഥലം കൃത്യമായി രേഖപ്പെടുത്താത്തിനാൽ ഒരു മാസമായിട്ടും താമിർ ജിഫ്രിയുടെ മരണം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 9നാണ് താനൂര് കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിർ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് ഉള്പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്ക്ക് നീതി കിട്ടില്ലെന്ന് താമിര് ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുകയായിരുന്നു.

ആഗസ്റ്റ് ഒന്നിന് പുലര്ച്ചെയായിരുന്നു താനൂര് പൊലീസിന്റെ കസ്റ്റഡിയില് വെച്ച് താമിര് ജിഫ്രി മരിച്ചത്. താമിറിന്റെ മരണത്തില് തുടക്കം മുതലുള്ള ദുരൂഹതയും പൊലീസിന്റെ ഒളിച്ചുകളികളും അടക്കം തുടക്കം മുതല് തന്നെ വാര്ത്തകള് പുറത്ത് കൊണ്ടുവന്നത് റിപ്പോര്ട്ടര് ടിവിയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us