ഉമ്മന്ചാണ്ടി കൈവെള്ളയില് വെച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില് ഭദ്രം; അച്ചു ഉമ്മന്

ഉമ്മന്ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വിജയം എന്ന് അച്ചു ഉമ്മന്

dot image

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമെന്ന് മകള് അച്ചു ഉമ്മന്. ഉമ്മന്ചാണ്ടിക്ക് നല്കിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഉമ്മന്ചാണ്ടിക്ക് നല്കിയത്. അദ്ദേഹം ജീവിച്ചപ്പോള് മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതി ക്രൂരമായി വേട്ടയാടി. വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം എന്ന് അച്ചു ഉമ്മന് പ്രതികരിച്ചു.

53 കൊല്ലം ഉമ്മന്ചാണ്ടി ഇവിടെ എന്ത് ചെയ്തുവെന്ന് പലരും ചോദിച്ചു. അതിനും പുതുപ്പള്ളിയിലെ ജനം മറുപടി നല്കി. 53 കൊല്ലം ഉമ്മന്ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതിയെന്ന് ജനം തീരുമാനിച്ചു. ജനം പ്രതികരിച്ചു. 53 കൊല്ലം കൈവെള്ളയില് വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില് ഭദ്രമാണ്. ഈ വലിയ വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ്. അകമഴിഞ്ഞ നന്ദി എല്ലാവരോടുമായി അറിയിക്കുന്നുവെന്നും അച്ചു ഉമ്മന് പറഞ്ഞു. വോട്ടെണ്ണല് പുരോഗമിക്കുമ്പോള് ചാണ്ടി ഉമ്മന് വലിയ ഭൂരിപക്ഷത്തോടെ മുന്നിട്ട് നില്ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

ചാണ്ടി ഉമ്മന് വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മനും പ്രതികരിച്ചു. ഏറ്റവും മികച്ച ഭൂരിപക്ഷത്തില് വിജയിക്കുമെന്നാണ് പാര്ട്ടിയുടേയും കുടുംബത്തിന്റേയും വിശ്വാസം. ഉമ്മന്ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയിലെ ജനങ്ങള് സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മന് പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us