കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി

പി സതീഷ് കുമാറിനെയും, പി പി കിരണിനെയും ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

dot image

കൊച്ചി: കരിവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില് എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ഇഡി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മുൻ എംപിയുമായുള്ള ഫോൺ സംഭാഷണം ലഭിച്ചുവെന്നും കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സതീഷ് കുമാർ പണം കൈമാറുന്നത് കണ്ടുവെന്ന് സാക്ഷികളുടെ മൊഴിയുണ്ട്. രണ്ടു കോടി നൽകുന്നത് കണ്ടുവെന്ന് കളക്ഷൻ ഏജൻ്റ് മൊഴി നൽകി. മൂന്ന് കോടി നൽകിയതായി മറ്റൊരു മൊഴിയുമുണ്ട്.

കരുവന്നൂര് ബാങ്ക് തട്ടിപ്പില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പി സതീഷ് കുമാറിനെയും, പി പി കിരണിനെയും ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്.

ക്രമവിരുദ്ധ വായ്പകളുടെ രേഖകള് കണ്ടെത്തിയതായി ഇ ഡി മുൻപ് സമർപ്പിച്ച റിമാന്ഡ് റിപ്പോര്ട്ടിൽ വ്യക്തമാക്കിയിരുന്നു. വായ്പകള് വേണ്ടത്ര പരിശോധനകള് നടത്താതെ നൽകിയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും ഇഡി വ്യക്തമാക്കി. വായ്പക്കാരന് ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര് ഉള്ളതെന്നും ഇഡി വ്യക്തമാക്കി. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്കി. അതും ഒരേ രേഖകളില് ഒന്നിലധികം വായ്പ നല്കി. പി പി കിരണ് അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര് അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില് ഉന്നതര്ക്കും ബന്ധമുണ്ടെന്നും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us