പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക്ക് സി തോമസിനെ വലിയ തോതില് സഹായിക്കുമെന്ന് എല്ഡിഎഫ് പ്രവര്ത്തകര് വിലയിരുത്തിയിരുന്ന മണര്കാട് പ്രവര്ത്തിച്ചത് നേരെ തിരിച്ച്. ജെയ്ക്കിന്റെ സ്വന്തം ബൂത്തില് പോലും ഭേദപ്പെട്ട ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.
മണര്ക്കാട് കണിയാന്കുന്ന് എല്പി സ്കൂളിലായിരുന്നു ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 338 വോട്ടുകളാണ് ജെയ്ക്കിന് ലഭിച്ചത്. 484 വോട്ടുകള് ചാണ്ടി ഉമ്മന് ലഭിച്ചു. 146 വോട്ടുകളാണ് ചാണ്ടി ഉമ്മന് അധികം ലഭിച്ചത്. ബിജെപിക്ക് ഈ ബൂത്തില് ആകെ ലഭിച്ചത് 15 വോട്ടുകളാണ്.
മന്ത്രി വാസവന് വോട്ട് രേഖപ്പെടുത്തിയ ബൂത്തില് 241 വോട്ടാണ് ചാണ്ടി ഉമ്മന് ജെയ്ക്കിനേക്കാള് അധികം നേടിയത്. 471 വോട്ടുകളാണ് ചാണ്ടി ഉമ്മന് ആകെ നേടിയത്. ജെയ്ക്കാവട്ടെ 230 വോട്ടും.
കഴിഞ്ഞ തവണത്തേക്കാള് പന്ത്രണ്ടായിരം വോട്ടാണ് എല്ഡിഎഫിന് കുറഞ്ഞത്. 54328 വോട്ടാണ് 2021ല് ജെയ്ക്ക് സി തോമസ് നേടിയത്. എന്നാല് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള് 44425 വോട്ടായി കുറഞ്ഞു.