പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ടഫ് ആയിരുന്നോ?; ജെയ്കിന്റെ മറുപടി

യുഡിഎഫ് സ്ഥാനാര്ത്ഥി അദൃശ്യനായിരുന്നില്ല. ദൃശ്യനായിരുന്നുവെന്നും ജെയിക്

dot image

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് യാതൊരു സമ്മര്ദ്ദവും ഉണ്ടായിരുന്നില്ലെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസ്. ഒരു ഘട്ടത്തിലും ആത്മവിശ്വാസത്തിന് കോട്ടം തട്ടുന്ന പ്രതികരണം ഒരു കോണില് നിന്നും ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. ഭൂരിപക്ഷത്തിന്റെ അവകാശവാദം ഉന്നയിക്കുന്നില്ല. ജനങ്ങള് ഞങ്ങളെ മുഖവിലക്കെടുത്തിട്ടുണ്ട്. ചരിത്ര പ്രസക്തമാണ് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പെന്നും ജെയ്ക് സി തോമസ് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.

'തിരഞ്ഞെടുപ്പ് ഈസിവാക്കോവര് ആയിരുന്നുവെന്ന് ഞാന് പറയുന്നില്ല. ഒരു തിരഞ്ഞെടുപ്പും ഈസിയെന്നോ ടഫ് എന്നോ പറയുന്നില്ല. ഇവിടുത്തെ സ്ഥാനാര്ത്ഥി ആരായിരുന്നുവെന്ന് നേരത്തെ എ കെ ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല് ഞങ്ങളെ സംബന്ധിച്ച് ഇവിടുത്തെ ജീവിത പ്രശ്നങ്ങളും ട്രാക്ക് റെക്കോര്ഡുകളും നേട്ടങ്ങളും ബാലന്സ് ഷീറ്റുമൊക്കെ ചൂണ്ടികാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

യുഡിഎഫ് സ്ഥാനാര്ത്ഥി അദൃശ്യനായിരുന്നില്ല. ദൃശ്യന് തന്നെയായിരുന്നു.' എന്നും ജെയ്ക് കൂട്ടിച്ചേര്ത്തു.

പഞ്ചായത്ത് തലത്തില് എല്ഡിഎഫിന് തിരഞ്ഞെടുപ്പ് ഏകോപനം ഇല്ലെന്ന വാദം ജെയ്ക് തള്ളി. സിപിഐഎമ്മിന്റെ വക്താക്കള് അങ്ങനെ വിശദീകരിച്ചിട്ടില്ല. ഔദ്യോഗികമായി അത്തരം പ്രതികരണം ഉണ്ടെങ്കില് ചര്ച്ച ചെയ്യും. എല്ഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഏകോപനത്തോടെ ഐക്യത്തോടെ കരുത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശുഭപ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. അതിനൊരു മങ്ങലുമില്ലെന്നും ജെയ്ക് കൂട്ടിച്ചേര്ത്തു.

യുഡിഎഫ് കേന്ദ്രങ്ങളില് നിന്നും ആത്മവിശ്വാസത്തോടെയുള്ള പ്രതികരണങ്ങളാണ് വരുന്നത്. ചാണ്ടി ഉമ്മന് സര്വ്വകാല റെക്കോര്ഡില് വിജയിക്കുമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് പ്രതികരിച്ചു. സര്ക്കാരിന്റെ തെറ്റായ പ്രവണതകളെ എതിര്ക്കുന്നയാളുകളാണ് യുഡിഎഫുകാര്. എട്ട് വര്ഷമായി കേരളത്തില് നടക്കുന്ന ദുര്ഭരണത്തിനെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. വിക്ടറി ചിഹ്നം ഉയര്ത്തികൊണ്ടായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image