ചോദ്യം ചെയ്യല് പൂര്ത്തിയായി; ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്കിയെന്ന് എ സി മൊയ്തീന്

ഇ ഡി ആവശ്യപ്പെട്ടാല് വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന് പ്രതികരിച്ചു

dot image

കൊച്ചി: കരുവന്നൂര് ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില് മുന്മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല് പൂര്ത്തിയായി. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്. ഇഡി ആവശ്യപ്പെട്ടാല് വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന് പ്രതികരിച്ചു.

ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്കി. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്വലിക്കാനും കത്ത് നല്കി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്കിയിട്ടുണ്ടെന്നും എ സി മൊയ്തീന് പ്രതികരിച്ചു.

മുമ്പ് രണ്ട് തവണ ഇഡി ഹാജരാകാന് നോട്ടീസ് നല്കിയെങ്കിലും എ സി മൊയ്തീന് അസൗകര്യങ്ങള് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഇഡി നോട്ടീസ് നല്കിയതും എ സി മൊയ്തീന് ഹാജരായതും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 22 നാണ് എ സി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടില് ഇഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകള് ഇഡി കണ്ടുകെട്ടിയിരുന്നു. എ സി മൊയ്തീനുമായി ബന്ധമുള്ള, കേസിലെ ഇടനിലക്കാരെ പലരേയും കഴിഞ്ഞ ദിവസങ്ങളില് ചോദ്യം ചെയ്തിരുന്നു. ഇവരില് സതീഷ് കുമാര്, പി പി കിരണ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ സി മൊയ്തീനെ ഇന്ന് ചോദ്യം ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us