പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ നിർദേശമുണ്ട്

dot image

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാനും നിർദേശമുണ്ട്.

കഴിഞ്ഞ മാസം 22 ന് ഈ കേസിൽ ഇ ഡി സുധാകരനെ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ ഡിയുടെ ചോദ്യം ചെയ്യലിൽ തനിക്ക് ഭയമില്ല എന്നാണ് കെ സുധാകരൻ പ്രതികരിച്ചിരുന്നത്. ഓഗസ്റ്റ് 30 ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.

മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വച്ച് കെ സുധാകരൻ പത്തു ലക്ഷം രൂപ കൈപ്പറ്റി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപുമാണ് സുധാകരനെതിരെ മൊഴി നൽകിയത്. ഈ ആരോപണം സുധാകരൻ നിഷേധിച്ചിരുന്നു.

ആഗസ്റ്റ് 22 ന് കെ സുധാകരന് ഇഡി ക്ക് മുമ്പില് ഹാജരായിയിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിനെ തുടര്ന്നാണ് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്കിയിരുന്നത്. പുരാവസ്തു തട്ടിപ്പ് കേസില് സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതാണ്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്, യഥാര്ത്ഥ രേഖ എന്ന മട്ടില് വ്യാജരേഖ ഉപയോഗിക്കല് എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു. മോന്സന്റെ പക്കല് നിന്ന് സുധാകരന് 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയും കേസില് നിര്ണായകമാണ്.

അതേസമയം മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചിട്ടുണ്ട്. എസ് സുരേന്ദ്രന്റെ വീട്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയേക്കുമെന്നാണ് വിവരം. മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ചോദ്യം ചെയ്തേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us