'പുതുപ്പള്ളിയിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ല'; ഭരണവിരുദ്ധ വികാരമില്ലെന്ന് ജോസ് കെ മാണി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രധാന ഘടകം ഉമ്മൻ ചാണ്ടി ഫാക്ടർ ആണെന്നും അദ്ദേഹം പറഞ്ഞു

dot image

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടത് മുന്നണിയിൽ അങ്ങനെ ഒരു അഭിപ്രായം ഇല്ല. സംഭവത്തിൽ പ്രാഥമിക അവലോകനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വോട്ടുകൾ മുഴുവൻ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രധാന ഘടകം ഉമ്മൻ ചാണ്ടി ഫാക്ടർ ആണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് ലഭിച്ചേക്കാവുന്ന ചില വോട്ടുകൾ പ്രത്യേക സാഹചര്യത്തിൽ യുഡിഎഫിനു കിട്ടി. എന്നാൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. സർക്കാറിന് നെഗറ്റീവും പോസിറ്റീവും ആയ വശങ്ങളുണ്ട്. എന്നാൽ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് പോകില്ലെന്നും അത് ഉറച്ച നിലപാടാണെന്നും അദ്ദേഹം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us