'ക്ഷേത്ര തറക്കല്ലിടലിന് പോയതാണോ കുറ്റം, ബിജെപി മാത്രമല്ല സിപിഐഎം നേതാവും ഉണ്ട്'; ചാണ്ടി ഉമ്മന്

ട്രോളിക്കോളൂ. സത്യമില്ലെങ്കില് തിരുത്താം. വര്ഷങ്ങളായി ഇത് സഹിക്കുകയാണ്

dot image

തിരുവനന്തപുരം: ക്ഷേത്ര ദര്ശനത്തില് ബിജെപി നേതാവും തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലറുമായ ആശാനാഥും പങ്കെടുത്തെന്ന ആരോപണത്തില് പ്രതികരിച്ച് ചാണ്ടി ഉമ്മന് എംഎല്എ. ബിജെപി മാത്രമല്ല. സിപിഐഎമ്മുമായും തനിക്ക് ബന്ധവുമുണ്ട്. സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും അവിടെയുണ്ടായിരുന്നുവെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ചാണ്ടി ഉമ്മന് വിവിധ ക്ഷേത്രങ്ങളില് സന്ദര്ശനം നടത്തിയിരുന്നു. ഒരിടത്ത് ആശാ ജി നാഥും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രം ചൂണ്ടികാട്ടി സിപിഐഎം പ്രവര്ത്തകര് യുഡിഎഫിന്റെ ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചാണ്ടി ഉമ്മന് രംഗത്തെത്തിയത്.

'ക്ഷേത്രത്തിന്റെ തറക്കല്ലിടലിന് എന്നെ ക്ഷണിച്ചു. ഞാന് അവിടെ ചെന്നതാണോ കുറ്റം. ക്ഷേത്രത്തില് പോയി പരിപാടിയില് പങ്കെടുക്കാനുള്ള അവകാശം എനിക്കില്ലേ. ആരെ കളിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നത്. ഭാരത് ജോഡോ യാത്രക്കിടെ പോകാത്ത അമ്പലങ്ങളില്ല. എനിക്ക് എന്റേതായ അവകാശങ്ങളില്ലേ. ട്രോളിക്കോളൂ. സത്യമില്ലെങ്കില് തിരുത്താം. വര്ഷങ്ങളായി ഇത് സഹിക്കുകയാണ്. എനിക്ക് പ്രശ്നമില്ല. തുടര്ന്നോളൂ.' ചാണ്ടി ഉമ്മന് പറഞ്ഞു.

കോണ്ഗ്രസില് ഗ്രൂപ്പില്ലെന്നും ചാണ്ടി ഉമ്മന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തന്നെ സംബന്ധിച്ച് പാര്ട്ടിയാണ് വലുത്. രാഹുല് ഗാന്ധിയാണ് നായകന്. അദ്ദേഹത്തിനൊപ്പം ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി പ്രവര്ത്തിക്കും. എല്ലാത്തിനും മുകളില് പാര്ട്ടിയാണ്. സാധാരണക്കാരനൊപ്പം നില്ക്കാന് ഈ പാര്ട്ടി ഇവിടെ ഉണ്ടാവുമെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us