'സംഘടന സംവിധാനം ശക്തമാക്കണം'; മണ്ഡലം പുനഃസംഘടന 20നകം തീര്ക്കണമെന്ന അന്ത്യശാസനവുമായി കെപിസിസി

ഉജ്വല വിജയം സമ്മാനിച്ച പുതുപ്പള്ളിയിലെ ജനങ്ങളെയും റിക്കാര്ഡ് വിജയം നേടിയ ചാണ്ടി ഉമ്മനെയും കെപിസിസി ഭാരവാഹി യോഗം അഭിനന്ദിച്ചു.

dot image

തിരുവനന്തപുരം: കോണ്ഗ്രസ് പുനഃസംഘടന വേഗം തീര്ക്കാന് തീരുമാനമെടുത്ത് കെപിസിസി യോഗം. മണ്ഡലം പുനഃസംഘടന 20നകം തീര്ക്കണമെന്ന് ഡിസിസി അദ്ധ്യക്ഷന്മാര്ക്ക് കെപിസിസി അന്ത്യശാസനം നല്കി. പുനഃസംഘടന പട്ടിക 20നകം നല്കണമെന്നും കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൂടി പശ്ചാത്തലത്തിലെ മണ്ഡലം പുനഃസംഘടന പെട്ടെന്ന് പൂര്ത്തിയാക്കാനുള്ള നിര്ദേശം. പുതുപ്പള്ളിയില് 53 വര്ഷമായി വിജയം നേടാന് കഴിഞ്ഞപ്പോഴും സംഘടന സംവിധാനം വളരെ ദുര്ബലമായിരുന്നു എന്ന തിരിച്ചറിവിലാണ് സംഘടന സംവിധാനം ശക്തമാക്കാനുള്ള നീക്കം വേഗത്തിലാക്കിയത്.

പുതുപ്പള്ളി മണ്ഡലത്തില് വിജയിച്ചത് പോലെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വിജയിക്കാന് കഴിയുന്ന സംഘടന സംവിധാനത്തിന്റെ പോരായ്മ മുതിര്ന്ന നേതാവ് കെ മുരളീധരന് ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു. ഇതും നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

ഉജ്വല വിജയം സമ്മാനിച്ച പുതുപ്പള്ളിയിലെ ജനങ്ങളെയും റിക്കാര്ഡ് വിജയം നേടിയ ചാണ്ടി ഉമ്മനെയും കെപിസിസി ഭാരവാഹി യോഗം അഭിനന്ദിച്ചു. പുതുപ്പള്ളിയിലെ ജനങ്ങള് ഉമ്മന് ചാണ്ടിക്ക് ഹൃദയംകൊണ്ട് നല്കിയ ആദരവായിരുന്നു ആ ഉജ്വല വിജയമെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം അതിതീവ്രമായ ഭരണവിരുദ്ധ വികാരവും അവിടെ അലയടിച്ചിരുന്നു. മുഖ്യഎതിരാളിയായ എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള് 12000 ലധികം വോട്ടിന്റെ വലിയ ചോര്ച്ചയുണ്ടായത് കേരളത്തിന്റെ രാഷ്ട്രീയമനസ് യുഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. കോണ്ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്ത്തിച്ചുവെന്നും യോഗം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us