തിരുവനന്തപുരം: ദുർഘട പ്രദേശത്ത് ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമ്മിക്കുന്ന എസ്ടി വിഭാഗക്കാർക്ക് ആറ് ലക്ഷം രൂപ നൽകും. ഈ മേഖലകളിൽ നിർമ്മാണ ചെലവ് കൂടും എന്നതിനാലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.
സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിലുള്ള ഭൂരഹിതരായവർക്ക് സഹായം നൽകുന്ന പദ്ധതിയാണ് ലൈഫ് ഭവനപദ്ധതി. ഭൂമിയുള്ള ഭവനരഹിതര്, ഭൂമിയില്ലാത്ത ഭവനരഹിതര്, ഭവനനിര്മ്മാണം പൂര്ത്തിയാക്കാത്തവര്/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്ക്കാലിക ഭവനമുള്ളവര്, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്.