നിപ ജാഗ്രത: കണ്ടെയ്ന്മെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദ്ദേശം

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര് ഷാനവാസ് എസ്. ഐഎഎസിനാണ് ഇത് സംബന്ധിച്ച് നിര്ദേശം നല്കിയത്

dot image

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ന്മെന്റ് സോണില് ഉള്പ്പെട്ട മുഴുവന് സ്കൂളുകളിലെയും കുട്ടികള്ക്ക് വീട്ടിലിരുന്ന് ക്ലാസുകളില് അറ്റന്ഡ് ചെയ്യാവുന്ന തരത്തില് ഓണ്ലൈന് ക്ലാസുകള് സംഘടിപ്പിക്കാന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടിയുടെ നിര്ദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര് ഷാനവാസ് എസ്. ഐഎഎസിനാണ് മന്ത്രി ഇത് സംബന്ധിച്ച് നിര്ദേശം നല്കിയത്.

ഇതിനിടെ ഇപ്പോള് നടന്നു കൊണ്ടിരിക്കുന്ന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ സംബന്ധിച്ചും മാര്ഗ്ഗ നിര്ദ്ദേശങ്ങള് വന്നിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണില് ഉള്പ്പെട്ട സെന്ററുകളിലെയും കണ്ടെയ്ന്മെന്റ് സോണിലെ പരീക്ഷാര്ത്ഥികളുടെയും പരീക്ഷകള് പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്ക്ക് മാറ്റമുണ്ടാവില്ല.

നിലവില് നിപ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഏഴു പഞ്ചായത്തുകളിലായി കണ്ടെയ്ന്മെന്റ് സോണുകള് പ്രഖ്യാപിച്ചിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലും പാറ ഗ്രാമപഞ്ചായത്തുകളില് ഉള്പ്പെടുന്ന വാര്ഡുകളിലാണ് കണ്ടെയ്ന്മെന്റ് സോണുകള് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാര്ഡ് മുഴുവന്.

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാര്ഡ് മുഴുവന്.

തിരുവള്ളൂര് ഗ്രാമപഞ്ചായത്ത് - 1,2,20 വാര്ഡ് മുഴുവന്.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാര്ഡ് മുഴുവന്.

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാര്ഡ് മുഴുവന്.

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാര്ഡ് മുഴുവന്.

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാര്ഡ് മുഴുവന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us