സോളാർ കേസ്; സിബിഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ: എ കെ ബാലൻ

കോൺഗ്രസ് പോലെ ഇത്രയും ദുഷിച്ച ഒരു പാർട്ടിയെ ലോകത്തിൽ എവിടെയും കാണാൻ കഴിയില്ലെന്നും എ കെ ബാലൻ

dot image

തിരുവനന്തപുരം: സോളാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും പരസ്പരം നൽകിയ പരാതി പുറത്ത് വിടണമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന് വി ഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആ അറസ്റ്റാണ് കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയിലേക്ക് ഉമ്മൻചാണ്ടിയെ നയിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

സിബിഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോളാറിൽ സിബിഐ അന്വേഷണം വേണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം പറയില്ലെന്നും എകെ ബാലൻ പറഞ്ഞു. കോൺഗ്രസ് പോലെ ഇത്രയും ദുഷിച്ച ഒരു പാർട്ടിയെ ലോകത്തിൽ എവിടെയും കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us