പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി

ഉച്ചപൂജക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് നമസ്ക്കാരമണ്ഡപത്തിൽ തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്

dot image

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കാണ് ശ്രീനാഥ് നമ്പൂതിരി മേൽശാന്തി ആകുക. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണു നമസ്കാര മണ്ഡപത്തിൽ വച്ചു വെള്ളിക്കുടത്തിൽനിന്നു ശ്രീനാഥ് നമ്പൂതിരിയുടെ പേര് നറുക്കെടുത്തത്.

ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പു നടത്തിയത്. മേൽശാന്തി തിരഞ്ഞെടുപ്പിൽ പി സി ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 പേർ യോഗ്യത നേടി ഹാജരായി. ഇവരിൽനിന്നു യോഗ്യത നേടിയ 40 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണു നറുക്കിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us