
തിരുവനന്തപുരം: തിരുവനന്തപുരം- ഡൽഹി രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12431) 17 മണിക്കൂർ വൈകും. ഇന്ന് 2.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാളെ 7.45 ന് ആണ് പുറപ്പെടുക. ഡൽഹിയിൽ നിന്നുള്ള പെയർ ട്രെയിൻ വൈകിയോടുന്നതിനാലാണ് വൈകാൻ കാരണമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.