തിരുവനന്തപുരം: ഓണം ബമ്പര് ലോട്ടറി വില്പ്പന സമയം നീട്ടി. അവസാന മണിക്കൂറില് ആവശ്യക്കാര് കൂടുന്നത് പരിഗണിച്ചാണ് തീരുമാനം. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്ക്ക് ജില്ലാ ലോട്ടറി ഓഫീസില് നിന്നും ലോട്ടറികള് വാങ്ങിക്കാം.
നാളെയാണ് ഓണം ബമ്പര് നറുക്കെടുപ്പ്. സാധാരണ ഗതിയില് നറുക്കെടുപ്പിന്റെ തലേദിവസം വരെയാണ് ഏജന്റുമാര്ക്ക് ലോട്ടറി ടിക്കറ്റ് കൈമാറുക. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ 74.5 ലക്ഷം ഓണം ബമ്പര് ടിക്കറ്റുകളാണ് വിറ്റുപോയിട്ടുള്ളത്. നാളെ കൂടി സമയം നീട്ടി നല്കിയ സാഹചര്യത്തില് വില്പ്പന 75 ലക്ഷത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചക്ക് 2 മണിക്കാണ് ഓണം ബമ്പര് ടിക്കറ്റ് നറുക്കെടുപ്പ്.
നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകള് അച്ചടിക്കാനാണ് അനുമതി. വില്പ്പന ആരംഭിച്ച ജൂലൈ 27 ന് 4,41,600 ടിക്കറ്റുകള് വിറ്റിരുന്നു. കഴിഞ്ഞവര്ഷം 67.5 ലക്ഷം ഓണം ബമ്പര് അച്ചടിച്ചതില് 66,55,914 എണ്ണം വിറ്റിരുന്നു. സമ്മാനഘടനയില് മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള് 1,36,759 സമ്മാനങ്ങള് ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്ക്ക് നല്കും. കഴിഞ്ഞതവണ ഒരാള്ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.