
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയോളം വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 50 ലക്ഷം രൂപ വില വരുന്ന 1066.43 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്.
ക്വാലലംപൂരിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് 48 ലക്ഷം രൂപ വില വരുന്ന 1091 ഗ്രാം സ്വർണ്ണവും പിടികൂടി. ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണ്ണം കടത്തിയത്.