തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു . 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. പാലക്കാട് വാളയാറിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് പ്രതികരിച്ചു. സമ്മാന ഘടനയില് ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്ക്ക് സമ്മാനമുണ്ട്. ലോട്ടറിയില് നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്ക്കാരിന് ആകെ ടിക്കറ്റ് വില്പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.
ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേർക്ക് ഓണം ബമ്പർ സമ്മാനങ്ങള് ലഭിക്കും വിധമാണ് സമ്മാന ഘടന.