ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം വൈകുന്നു

കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തിയെങ്കിലും തുടർ വിചാരണയ്ക്കുള്ള അനുമതി കിട്ടിയിട്ടില്ല.

dot image

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം വൈകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തിയെങ്കിലും തുടർ വിചാരണയ്ക്കുള്ള അനുമതി കിട്ടിയിട്ടില്ല.

കേസിൽ കുറ്റക്കാരായ ഡോക്ടർമാരും നഴ്സുമാരും സര്ക്കാര് ജീവക്കാരാണെന്നിരിക്കെ പൊലീസ് പ്രോസിക്യൂഷൻ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി കിട്ടിയാലേ കോടതിയിൽ കുറ്റപത്രം നൽകാനാകൂ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വരെ സമരം നടത്തിയ ഹർഷിന പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ്. തൊട്ടടുത്ത ദിവസം സമരസമിതി യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us