ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം ഇനിഹയർ സെക്കൻഡറി മേഖലയിലേക്ക്?

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നത്

dot image

തിരുവനന്തപുരം: കോളേജുകളുടെ മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്തും ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്ന് വിലയിരുത്തിയാണ് സ്കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റിയുടെ നിർദേശം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നത്.

സർവകലാശാല പരീക്ഷ പോലെ ഹയർസെക്കൻഡറിയിലും ഓരോ ആറു മാസം കൂടുമ്പോഴും പൊതു പരീക്ഷ വരുമോ?സെമസ്റ്റർ സംവിധാനത്തിലേക്ക് മാറി അങ്ങനെ പരീക്ഷകൾ നടത്തണമെന്നാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന് നിയോഗിച്ച കരിക്കുലം കമ്മിറ്റിയുടെ ശുപാർശ. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി ചട്ടകൂടിലാണ് നിർദേശമുള്ളത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്നാണ് ഇതിന് കരിക്കുലം കമ്മിറ്റി നൽകുന്ന വിശദീകരണം. ഒപ്പം ഹയർസെക്കൻഡറി മേഖലയിലെ ഗ്രെയ്സ് മാർക്ക് സംവിധാനം പൂർണമായും ഒഴിവാക്കാനും കമ്മിറ്റി ശുപാർശ ചെയ്യുന്നു.

പകരം മികവുകൾ ക്രെഡിറ്റുകളായി പരിഗണിക്കാമെന്നാണ് ശുപാർശ. എന്നാൽ എത്ര ക്രെഡിറ്റ് എന്ന് പറഞ്ഞിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനം നടപ്പാക്കുന്ന സാഹചര്യമുണ്ടാകും. കുട്ടികൾക്ക് കേരളത്തിൽ വന്ന് പഠിക്കാനും കേരളത്തിന് പുറത്തേക്ക് പോയി പഠിക്കാനും ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ നടപ്പാക്കാതെ സാധിക്കില്ലെന്ന് കരിക്കുലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഇത് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടാണെങ്കിലും അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന അന്തിമ ചട്ടക്കൂടിലും ഈ ശുപാർശ ഒഴിവാക്കാൻ സാധ്യതയില്ല. എന്നാൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ നടപ്പാക്കാണോയെന്നതിൽ അന്തിമ തീരുമാനം സർക്കാരിന്റേതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us