ആ ഭാഗ്യശാലികൾ ഇവിടുണ്ട്; ഓണം ബമ്പർ തമിഴ്നാട് സ്വദേശികൾക്ക്; തുല്യമായി വീതിച്ചെടുക്കും

നാല് പേരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം കൈമാറും

dot image

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യശാലികൾ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ. അന്നൂർ സ്വദേശി നടരാജനും മൂന്ന് സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. തിരുപ്പൂർ സ്വദേശികളായ നടരാജൻ, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥൻ എന്നിവരാണ് ഭാഗ്യവാന്മാർ. ആശുപത്രി ആവശ്യാർത്ഥം നടരാജൻ പാലക്കാട് എത്തിയപ്പോൾ വാളയാറിൽ നിന്നാണ് ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത്. ആകെ മൂന്ന് ടിക്കറ്റുകളാണ് സംഘം എടുത്തത്.

അതിലൊന്നിനാണ് ഭാഗ്യം തുണച്ചത്. തുക തുല്യമായി വീതിച്ചെടുക്കാനാണ് സംഘത്തിന്റെ തീരുമാനം. നാല് പേരും ചേർന്നുള്ള ജോയന്റ് അക്കൗണ്ടിലേക്ക് പണം കൈമാറും. ടിക്കറ്റ് നടരാജൻ അധികൃതർക്ക് കൈമാറി. രാവിലെ തിരുവനന്തപുരത്തെത്തിയാണ് നാല് പേരും ടിക്കറ്റ് ഹാജരാക്കിയത്. കേരളത്തിൽ വരുമ്പോൾ ടിക്കറ്റ് എടുക്കാറുണ്ടെന്നും ഒരുമിച്ച് ടിക്കറ്റ് എടുത്തത് ഇതാദ്യമായാണെന്നും സംഘം പറഞ്ഞു.

ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേർക്ക് ഓണം ബമ്പർ സമ്മാനങ്ങള് ലഭിക്കും വിധമാണ് സമ്മാന ഘടന.

dot image
To advertise here,contact us
dot image