അരിക്കൊമ്പന്;വ്യാജവാർത്ത പ്രചരിക്കുന്നു,വകുപ്പിനെ പ്രതിക്കൂട്ടിൽനിറുത്താനുളള ശ്രമമെന്ന് മന്ത്രി

അരിക്കൊമ്പന് കേരളത്തിലെത്താൻ ഒരു സാധ്യതയുമില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു

dot image

തിരുവനന്തപുരം: അരിക്കൊമ്പൻ്റെ പേരിൽ വ്യാജവാർത്ത പ്രചരിക്കുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിറുത്താനുളള ശ്രമത്തിൻ്റെ ഭാഗമാണ് പ്രചാരണമെന്ന് മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.

അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയാണ്. കേരളത്തിലെത്താൻ ഒരു സാധ്യതയുമില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള വനത്തിലെത്തിയാലും ജനവാസ മേഖലയിലിറങ്ങാതെ മുൻകരുതലെടുക്കും. കേരളത്തിലേക്ക് സഞ്ചരിക്കാൻ ഭൂപ്രകൃതി അനുകൂലമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങിയതിൽ കേരളത്തിന് ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതം വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. നെയ്യാറിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ഒരു ദിവസം 10 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്. അപ്പർ കോതയാറിലേക്ക് തന്നെ തിരികെ പോകാനാണ് സാധ്യത. എന്നാൽ അരിക്കൊമ്പൻ മദപ്പാടിലാണെന്നും അതിന്റെ പ്രശ്നങ്ങളുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us