'സുരേഷ് ഗോപി പറയേണ്ടവരോട് പറയുന്നയാള്'; ജയസാധ്യതയുളള നേതാവെന്ന് കെ സുരേന്ദ്രന്

മാധ്യമങ്ങള് ആത്മപരിശോധന നടത്തണമെന്ന് സുരേന്ദ്രന്

dot image

കൊച്ചി: സത്യജിത് റായ് ഫിലിം ആൻ്റ് ടെലിവിഷന് ഇന്സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട വിവാദത്തില് തന്റെ നിലപാട് ആവര്ത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. ഇന്സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി ഇരിക്കുന്നൊരാള്ക്ക് തിരഞ്ഞെടുപ്പില് മത്സരിക്കാന് സാധിക്കുമോയെന്ന് അരനിമിഷം കൊണ്ട് വ്യക്തത വരുത്താന് മാധ്യമങ്ങള്ക്ക് കഴിയുമായിരുന്നു. എന്നാല് ഒരു ദിവസം പുകമറ സൃഷ്ടിച്ചു. ഇക്കാര്യത്തില് മാധ്യമങ്ങള് ആത്മപരിശോധന നടത്തണമെന്ന് സുരേന്ദ്രന് പറഞ്ഞു.

വിവാദത്തില് സുരേഷ് ഗോപി പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി. 'സുരേഷ് ഗോപി പറയേണ്ടവരോട് പറയും. മാധ്യമങ്ങളോട് എന്തിന് പറയണം. പാര്ട്ടിക്കകത്ത് പറയാന് അറിയുന്നയാളാണ് സുരേഷ് ഗോപി. സംസ്ഥാനത്തും കേന്ദ്രത്തിലും അത് പറയാനുള്ള ബന്ധം പാര്ട്ടിക്കകത്ത് സുരേഷ് ഗോപിക്കുണ്ട്. പാര്ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേഷ് ഗോപി മത്സരിച്ചത്. രാജ്യസഭയിലെത്തിയതും ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചതും തൃശൂരില് തന്നെ പ്രചാരണം ശക്തമാക്കിയതുമെല്ലാം ആലോചനയുടെ ഭാഗമായാണ്.' സുരേന്ദ്രന് വിശദീകരിച്ചു.

ജയസാധ്യതയുള്ള നേതാവാണ് അദ്ദേഹം. ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് സ്ഥിരമായി വാര്ത്ത നല്കി പുകമറ സൃഷ്ടിക്കുന്നതെന്നും കെ സുരേന്ദ്രന് റിപ്പോര്ട്ടര് ടി വി ക്ലോസ് എൻകൗണ്ടറില് പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us