കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയും സിഎംആര്എല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കിയതായി ജനപക്ഷം നേതാവ് ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസിനാണ് പരാതി നൽകിയിരിക്കുന്നത്.
ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഏജന്സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്മെന്റ് ബോര്ഡിന്റെ ഉത്തരവില് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതില് അന്വേഷണം നടക്കാത്തത് കൊണ്ടാണ് താൻ വീണ്ടും പരാതി നല്കിയതെന്ന് ഷോൺ ജോർജ് പറഞ്ഞു. തന്റെ പരാതിയിൽ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ വ്യക്തമാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക