'വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയത് മണിപ്പൂരി ജനതയോടുള്ള ഐക്യദാർഢ്യം'; പിണറായി വിജയൻ

നിയമപഠനം അടക്കമുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്, ഡോക്ടറല് പഠനം ഉള്പ്പടെ 46 മണിപ്പൂരി വിദ്യാര്ത്ഥികള്ക്കാണ് കണ്ണൂര് സര്വകലാശാലയുടെ വിവിധ കാമ്പസുകളിലായി പ്രവേശനം നല്കിയിരിക്കുന്നത്

dot image

തിരുവനന്തപുരം: കലാപബാധിതമായ മണിപ്പൂരില് നിന്നുള്ള വിദ്യാര്ത്ഥികള്ക്ക് കേരളത്തില് തുടര്പഠനത്തിന് അവസരമൊരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണിപ്പൂരിലെ കലാപത്തിന് ഇരയായ ജനതയോടുള്ള ഐക്യദാര്ഢ്യമായാണ് വിദ്യാര്ത്ഥികള്ക്ക് കേരളത്തില് തുടര്പഠനത്തിന് സൗകര്യം ഒരുക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര് സര്വകലാശാലയിലാണ് വിദ്യാര്ത്ഥികള്ക്ക് സൗകര്യമൊരുക്കിയത്. നിയമപഠനം അടക്കമുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്, ഡോക്ടറല് പഠനം ഉള്പ്പടെ 46 മണിപ്പൂരി വിദ്യാര്ത്ഥികള്ക്കാണ് കണ്ണൂര് സര്വകലാശാലയുടെ വിവിധ കാമ്പസുകളിലായി പ്രവേശനം നല്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളീയം, നവകേരള സദസ് തുടങ്ങിയ പരിപാടികളില് എന്തുകൊണ്ടാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. കേരളീയം ഏതെങ്കിലും ഒരു തരത്തിലുള്ള രാഷ്ട്രീയ പരിപാടിയല്ല. സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങള് ലോകത്തിന് മുന്നില് അവതരിപ്പിക്കുന്ന പരിപാടിയെ എന്തിന് സങ്കുചിതമായി കാണുന്നു.

എന്തിനെയും ധൂര്ത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയില് കരുത്തേകുന്ന പരിപാടിയാണ് കേരളീയം. ഇനിയെങ്കിലും അത്തരം പ്രവണതകള് പ്രതിപക്ഷം തിരുത്തണം. ഇതെല്ലാം സര്ക്കാര് പരിപാടിയായി നടക്കും. എന്നാല് സ്പോണ്സര്ഷിപ്പ് വന്നാല് സ്വീകരിക്കും, മുഖ്യമന്ത്രി വ്യക്തമാക്കി.

dot image
To advertise here,contact us
dot image