കോഴിക്കോട്: താനൂർ കസ്റ്റഡി കൊലപാതകത്തിൽ കൊല്ലപ്പെട്ട താമിറിനൊപ്പം അറസ്റ്റിലായ ജബീറിൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി. സിബിഐയാണ് ജബീറിന്റെ മൊഴിയെടുത്തത്. താമിറിനൊപ്പം അറസ്റ്റിലായ നാലു യുവാക്കളിൽ ഒരാളാണ് ജബീർ. ജബീറിനൊപ്പം, ആബിദിന്റേയും മൊഴിയെടുത്തു.
കോഴിക്കോട് വെച്ചാണ് മൊഴിയെടുത്തത്. മൻസൂറിനോടും, കെ ടി മുഹമ്മദിനോടും നാളെ കോഴിക്കോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് ജബീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ലഹരി നിരോധന നിയമപ്രകാരം ആണ് ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരുന്നത്. ഡാന്‍സാഫ് ടീം അന്യായമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ജാബിര്‍ ഉള്‍പ്പടെയുള്ളവര്‍ കോടതിയില്‍ വാദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ ഒന്നാം ഘട്ട അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്‍ത്തിയാക്കിയത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയുടെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധനയും നടത്തിയിരുന്നു.