തിരുവനന്തപുരം: കൈക്കൂലി കേസിൽ പേഴ്സണൽ സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രി വീണാ ജോർജിന്റെ നടപടി ദുരൂഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സ്റ്റാഫിനെ വെള്ളപൂശാൻ ശ്രമിച്ചു. പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കേസിൽ പൊലീസ് അന്വേഷണം വഴിപാട് ആകുമെന്ന് വ്യക്തമാണ്. യഥാർത്ഥ വസ്തുതകൾ പുറത്തുവരാൻ ഉന്നത അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണ വിധേയനായ സ്റ്റാഫിനെ പുറത്ത് നിർത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: മന്ത്രിയുടെ ഓഫീസിന് ഒളിച്ചുകളി? പേഴ്സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസ്, പരാതി പൊലീസിന് കൈമാറിയില്ല
മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ആരോപണ വിധേയനായ സ്റ്റാഫിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മന്ത്രി കൂടി അറിഞ്ഞുള്ള അഴിമതിയാണ് ഇതെന്ന് സംശയമുണ്ട്. മന്ത്രി രാജി വച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. കോൺഗ്രസ് സമരപരിപാടികൾ തുടങ്ങുമെന്നും വി ടി ബൽറാം പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക