123 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റില്; സംസ്ഥാനത്ത് വരൾച്ച സൂചന

വടക്കു കിഴക്കന് മണ്സൂണ് പ്രതീക്ഷിച്ചതിലും കുറവായതാണ് ഗുരുതരമായ സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചത്

dot image

കോഴിക്കോട്: കാലവർഷം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ജൂൺ മാസത്തിൽ മാത്രം 60% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ സാധാരണ പോലെ മഴ കിട്ടിയെങ്കിലും 9% ത്തിന്റെ കുറവുണ്ടായി.

123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിലാണ്. 87% മഴയുടെ കുറവാണ് ഓഗസ്റ്റിൽ ഉണ്ടായത്. എന്നാൽ സെപ്റ്റംബറിൽ സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിച്ചു. 33% മഴയാണ് സപ്തംബറിൽ കൂടുതൽ കിട്ടിയത്. 123 വർഷത്തെ കണക്കിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ കാലവർഷമായി ഇത്തവണത്തേത് അവസാനിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു.

സംസ്ഥാനത്ത് വരൾച്ച സൂചന നൽകുന്നതാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഈ കണക്കുകൾ. വടക്കു കിഴക്കന് മണ്സൂണ് പ്രതീക്ഷിച്ചതിലും കുറവായതാണ് ഗുരുതരമായ സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളും വര്ള്ച്ചയുടെ പിടിയിലാവും. 6 ജില്ലകളില് തീവ്ര വളര്ച്ചയും 8 ജില്ലകളില് കഠിന വരള്ച്ചയും ഉണ്ടാകാനാണ് സാധ്യത.

ഇതിനു സമാനമായ അവസ്ഥയില് കേരളം വരള്ച്ച നേരിട്ടത് 1968, 1972, 1983, 2016 വര്ഷങ്ങളിലാണ്. കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വര്ഷത്തേക്കാളും 2 മീറ്ററില് കൂടുതല് വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഡാമുകളില് പലതിലും 50 ശതമാനത്തില് താഴെയാണ് നിലവിലുള്ള വെള്ളത്തിന്റെ ശേഖരം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us