നെല്ല് സംഭരണം, ഉപസമിതി വേണ്ടവിധം യോഗം ചേരുന്നില്ല; പരാതിയുമായി സിപിഐ മന്ത്രിമാര്

മന്ത്രിസഭായോഗത്തില് ആണ് സിപിഐ മന്ത്രിമാര് പരാതി ഉന്നയിച്ചത്.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയെപ്പറ്റി പരാതി ഉന്നയിച്ച് സിപിഐ മന്ത്രിമാര്. മന്ത്രിസഭായോഗത്തില് ആണ് സിപിഐ മന്ത്രിമാര് പരാതി ഉന്നയിച്ചത്.

ഉപസമിതി വേണ്ടവിധം യോഗം ചേരുന്നില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് ഉന്നയിച്ചു. പ്രശ്നത്തിന്റെ ഗൗരവം ഉള്ക്കൊളളുന്ന തരത്തില് വിഷയം കൈകാര്യം ചെയ്യുന്നില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞപ്പോള് മറ്റ് സിപിഐ മന്ത്രിമാരും പ്രസാദിനെ പിന്തുണച്ചു.

ഉപസമിതി ഫലപ്രദമായി പ്രവര്ത്തിക്കണമെന്ന് തുടര്ന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. ഉടന് തന്നെ യോഗം ചേരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പരാതി ഉയര്ന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us