കരുവന്നൂര്, മുഖ്യപ്രതി സതീഷ്കുമാര് 35 ലക്ഷം തട്ടി; സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യുവതി

സതീശന് ഇത്തരത്തില് 150 ഓളം തട്ടിപ്പുകള് നടത്തിയിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് അനില് അക്കര ആരോപിച്ചു

dot image

തൃശൂര്: കരുവന്നൂര് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ കൂടുതല് സാമ്പത്തിക ആരോപണങ്ങള്. സതീശന് തന്റെ കയ്യില് നിന്നും ലക്ഷങ്ങള് തട്ടിയെടുത്തു എന്ന ആരോപണവുമായി തൃശ്ശൂര് വിളപ്പായ സ്വദേശി സിന്ധു രംഗത്തെത്തി. തൃശ്ശൂര് ജില്ലാ സഹകരണ ബാങ്കിന്റെ മുണ്ടൂര് ബ്രാഞ്ചില് സിന്ധുവിനു 18 ലക്ഷം ലോണ് ഉണ്ടായിരുന്നു. ഇത് ടേക്ക് ഓവര് ചെയ്തത് സതീശന് ആണ്. പിന്നീട് ആ വായ്പ മെഡിക്കല് കോളേജ് ബ്രാഞ്ചിലേക്ക് മാറ്റിയപ്പോള് അത് 40 ലക്ഷം ആയി മാറിഎന്നും 35 ലക്ഷം രൂപ സതീശന് തന്റെ കയ്യില് നിന്നും തട്ടിയെടുത്തു എന്നുമാണ് സിന്ധുവിന്റെ പരാതി.

സതീശന് ഇത്തരത്തില് 150 ഓളം തട്ടിപ്പുകള് നടത്തിയിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് അനില് അക്കരെ ആരോപിച്ചു. എം കെ കണ്ണനും സതീഷിനും തമ്മിലുള്ള ബന്ധമാണ് ഇതില് കാണുന്നത് എന്നും കൊള്ളക്കാരന് ആയ സതീഷിനെ സഹായിച്ചത് എം കെ കണ്ണന് എന്നും അനില് അക്കര ആരോപിച്ചു.

സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര് സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനും സതീഷ് കുമാറും ചേര്ന്ന് പണം തട്ടിയെന്ന ആരോപണവുമായി അനില്കുമാര് എന്നയാളും പൊലീസില് പരാതി നല്കിയിട്ടുണ്ട്. തൃശൂര് സര്വ്വീസ് സഹകരണ ബാങ്കില് നിക്ഷേപിച്ച 12 ലക്ഷം രൂപയില് നിന്നും അരലക്ഷം രൂപ മാത്രം സഹോദരന് നല്കി ബാക്കി തുക എം കെ കണ്ണനും അയ്യന്തോള് ബാങ്ക് മുന് പ്രസിഡന്റ് സുധാകരനും സതീഷ് കുമാറും സഹായി പുല്ലഴി രാജേഷും ചേര്ന്ന് പങ്കിട്ടെടുത്തെന്ന് പരാതി. തട്ടിപ്പിനിരയായ ഉണ്ണികൃഷ്ണന്റെ സഹോദരനാണ് അനില്കുമാര്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us