കോഴിക്കോട്: കേരഫെഡിന്റെ കോടികൾ തട്ടിച്ച കമ്പനിക്ക് വീണ്ടും കൊപ്ര സംഭരണ കരാർ. 14 കോടിയുടെ തട്ടിപ്പ് നടത്തിയ കെ എസി എന്റർപ്രൈസസിനാണ് ഗൂഢ നീക്കത്തിലൂടെ കരാർ നൽകിയത്. കെ എസി എന്റർപ്രൈസസിന്റെ തട്ടിപ്പ് വിവരങ്ങൾ രേഖപ്പെടുത്തിയ കേരഫെഡിന്റെ മിനിറ്റ്സ് റിപ്പോർട്ടറിന് ലഭിച്ചു. ക്ലീൻ ചിറ്റ് ലഭിച്ചുവെന്ന സർക്കാർ ഏജൻസിയായ വിഎഫ്പിസികെയുടെ വാദം ഇതോടെ പൊളിഞ്ഞു.
14 കോടി രൂപ തട്ടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഎഫ്പിസികെ കേരഫെഡിനോട് വിശദീകരണം തേടിയിരുന്നു. കേരഫെഡ് ക്ലീൻ ചീറ്റ് നൽകിയെന്നാണ് പിന്നീട് സ്ഥാപനത്തിന്റെ സിഇഒ വ്യക്തമാക്കിയത്. എന്നാൽ മിനിറ്റ്സ് ലഭിച്ചതോടെ ഈ വാദമാണ് പൊളിഞ്ഞത്.
കേര ഫെഡിന്റെ എംഡി, ചെയർമാൻ, വൈസ്ചെർമാൻ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് കെ എസി എന്റർപ്രൈസസ് കേരഫെഡിനെ പറ്റിച്ച കമ്പനിയാണെന്നും നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനുള്ള നടപടി വേണമെന്നും പറയുന്നത്. വിവരാവകാശ രേഖയ്ക്ക് നൽകിയ മറുപടിയിലാണ് ക്ലീൻ ചീറ്റില്ലെന്ന് വ്യക്തമായത്. കരാർ ലഭിച്ചതോടെ നിലവിൽ 2000 ടൺ തേങ്ങയാണ് കെ എസി എന്റർപ്രൈസസിന് കൈമാറിയിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക