സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാമിന്റെ കുത്ത്; ലീഗ് നേതാവിനെതിരെ വിമര്ശനം, വിവാദം

തട്ട വിവാദത്തിലെ വാര്ത്താ സമ്മേളനത്തില് സലാം സമസ്തക്ക് എതിരായി നടത്തിയ പരോക്ഷ പ്രതികരണമാണ് വിവാദമാകുന്നത്.

dot image

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാമിനെതിരെ സമസ്തയില് നിന്ന് കടുത്ത വിമര്ശനം ഉയരുന്നു. തട്ട വിവാദത്തിലെ വാര്ത്താ സമ്മേളനത്തില് സലാം സമസ്തക്ക് എതിരായി നടത്തിയ പരോക്ഷ പ്രതികരണമാണ് വിവാദമാകുന്നത്. മുഖ്യമന്ത്രിയുടെ ഫോൺ കോളുകള് വന്നാല് എല്ലാമായി എന്ന് കരുതുന്നവര് പ്രതികരിക്കണം എന്നായിരുന്നു സലാമിന്റെ പരാമര്ശം.

മുഖ്യമന്ത്രിയുമായി സമസ്ത ഇകെ വിഭാഗം നേതൃത്വം വെച്ചു പുലര്ത്തുന്ന അടുപ്പം മുമ്പും ചര്ച്ചയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഫോണ് വിളിക്കാറുണ്ടെന്ന് സമസ്ത അധ്യക്ഷന് ജിഫ്രി തങ്ങളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ബന്ധം ഓര്മ്മിപ്പിച്ചാണ് സമസ്തക്ക് എതിരെ പരോക്ഷ വിമര്ശനവുമായി സലാം രംഗത്ത് എത്തിയത്. തട്ട വിവാദത്തിന് വഴിയോരുക്കിയ സിപിഐഎം നേതാവ് അഡ്വ. കെ അനില് കുമാര് നടത്തിയ വിവാദ പരാമര്ശവുമായി ബന്ധപെട്ട് ലീഗ് നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു സലാമിന്റെ വാക്കുകള്.

പരോക്ഷ വിമര്ശനത്തെ കുറിച്ച് മാധ്യമ പ്രവര്ത്തകര് ആവര്ത്തിച്ച് ചോദിച്ചതോടെ താന് സമസ്തക്ക് എതിരെ പറഞ്ഞില്ലെന്ന് സലാം അപ്പോള് തന്നെ വിശദീകരിക്കുകയും ചെയ്തു. എന്നാല് സലാമിനെതിരെ രൂക്ഷമായ വിമര്ശനമാണ് സമസ്ത കേന്ദ്രങ്ങളില് ഉയരുന്നത്. പിഎംഎ സലാമിന്റെ മുജാഹിദ്, ഐഎന്എല് ബന്ധങ്ങളടക്കം കുത്തിപൊക്കിയാണ് സമസ്ത പ്രവര്ത്തകരുടെ രോഷപ്രകടനം. സാമൂഹ്യ മാധ്യമങ്ങളിലും വിഷയം സജീവ ചര്ച്ചയാണ്. സമസ്തക്കും മുസ്ലീം ലീഗിനും ഇടയില് സമീപ കാലത്ത് ഉണ്ടായ അകല്ച്ച പരിഹരിക്കാന് നേതൃത്വം ആഞ്ഞു ശ്രമിയ്ക്കുന്നതിനിടെയാണ് പുതിയ വിവാദം വിലങ്ങു തടിയാകുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us