ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് സർക്കാർ; 'ന്യൂനപക്ഷ ആനുകൂല്യങ്ങൾ കേന്ദ്രം വെട്ടിക്കുറച്ചു'

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു

dot image

തിരുവനന്തപുരം: ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് സർക്കാർ. പുതിയ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ ഇന്നലെയായിരുന്നു യോഗം. വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്നും തട്ടം വിവാദമുൾപ്പടെയുള്ളവയിൽ നിന്ന് ഭരണരംഗത്തുള്ളവർ വിട്ടുനിൽക്കണമെന്നും മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.

മലബാറിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കണമെന്നും ആവശ്യമുയർന്നു. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. ന്യൂനപക്ഷ ആനുകൂല്യങ്ങൾ കേന്ദ്രം വെട്ടിക്കുറച്ചെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us