'സംശയകരമായ 20 കാരണങ്ങൾ'; ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകള് എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ബാലഭാസ്കറിനെ കാണാമെന്ന് പറഞ്ഞിട്ടില്ലെന്ന അക്ഷയ് വര്മ്മയുടെ മൊഴിയിൽ വിശ്വാസ്യതയില്ല. പ്രകാശ് തമ്പിയുടെ ഇടപെടലുകളില് ദുരൂഹതയുണ്ട്. വിശ്വാസ്യതയില്ലാത്ത മൊഴികളാണ് സിബിഐ പരിഗണിച്ചതെന്നും ഹൈക്കോടതി

dot image

കൊച്ചി: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകള് എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. ബാലഭാസ്കറിന്റെ മരണത്തിൽ സംശയകരമായ 20 കാരണങ്ങളുണ്ടെന്ന് സിംഗിള് ബെഞ്ച് അഭിപ്രായപ്പെട്ടു.

ബാലഭാസ്കറിനെ കാണാമെന്ന് പറഞ്ഞിട്ടില്ലെന്ന അക്ഷയ് വര്മ്മയുടെ മൊഴിയിൽ വിശ്വാസ്യതയില്ല. പ്രകാശ് തമ്പിയുടെ ഇടപെടലുകളില് ദുരൂഹതയുണ്ട്. വിശ്വാസ്യതയില്ലാത്ത മൊഴികളാണ് സിബിഐ പരിഗണിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.

സിബിഐ മനസ്സിരുത്തി കേസ് അന്വേഷിക്കണം. സിബിഐ കേസില് ആഴത്തില് അന്വേഷണം നടത്തണം. ഉത്തരമില്ലാത്ത ചോദ്യങ്ങള് നിരവധിയുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയില് നല്കിയ അന്തിമ അന്വേഷണ റിപ്പോര്ട്ടില് പിഴവുകളുണ്ട്. ഉന്നയിക്കപ്പെട്ട സംശയങ്ങള്ക്ക് സിബിഐ കൃത്യമായ വിശദീകരണം നല്കിയില്ല. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അസാധാരണമായ കാര്യങ്ങളാണ് സംഭവിച്ചത്. നേരിയ സംശയവും അന്വേഷണത്തില് തീര്ക്കണം. കേസിലെ ഗൂഡാലോചനയും ബന്ധങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സാക്ഷിമൊഴികള് സിബിഐ വിശദമായി പരിഗണിച്ചില്ലെന്ന് വിമര്ശനം ഉണ്ടായി. മൂന്ന് മാസത്തിനുള്ളില് അന്വേഷണം പൂര്ത്തിയാക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്

അക്ഷയ് വര്മ്മയുടെ മൊഴിയില് സംശയം. പുലര്ച്ചെ 4.15ന് ലത അര്ജ്ജുനെ വിളിച്ചതിലും ദുരൂഹതയുണ്ട്. ലത അപകടകാരണം മകനെ വിളിച്ചറിയിച്ചത് സംശയകരമാണ്.

പ്രകാശ് തമ്പി ബാലഭാസ്കറിനെ നിര്ബന്ധപൂര്വ്വം ആശുപത്രി മാറ്റി. ഇത് ഡോക്ടര്മാരുടെ ഉപദേശത്തിന് വിരുദ്ധമാണ്. ആശുപത്രി മാറ്റം ഡോ. അനൂപിന് അറിയിക്കാത്തതിലും ദുരൂഹതയുണ്ട്. പ്രകാശ് തമ്പി മൊബൈല് ഫോണ് വാങ്ങിയതും സംശയകരമാണ്. മൊബൈലും പഴ്സും കാറിന്റെ കീയും ലക്ഷ്മിക്ക് നല്കിയില്ല. ഇതെല്ലാം ഏതൊരു അന്വേഷണ ഉദ്യോഗസ്ഥനിലും സംശയമുണ്ടാക്കും.

Read Also: ബാലഭാസ്കറിന്റെ മരണം; പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സംശയങ്ങള്ക്ക് കൃത്യമായ വിശദീകരണം സിബിഐ നല്കിയില്ല. സംഭവിച്ചത് അസാധാരണ സംഭവങ്ങളാണ്. നേരിയ സംശയവും അന്വേഷണത്തില് തീര്ക്കണം. സാക്ഷിമൊഴികള് വിശദമായി പരിശോധിച്ചില്ല. സോബി ജോര്ജ്ജിന്റെ സാക്ഷിമൊഴി പരിഗണിച്ചില്ല. ബാലഭാസ്കറിനെ ആക്രമിച്ചവരെ അപകടസ്ഥലത്തും കണ്ടെന്നാണ് മൊഴി. സിബിഐ സോബി ജോര്ജ്ജിന്റെ മൊഴിയെടുത്തില്ല. വിഷ്ണു പറഞ്ഞത് സത്യമല്ലെന്നാണ് നുണപരിശോധനാഫലം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us