അഖിൽ സജീവിന്റെ അക്കൗണ്ടിൽ പണമില്ല, സഹായം ലഭിച്ചതിന് തെളിവ് കിട്ടിയില്ലെന്ന് പത്തനംതിട്ട എസ്പി

2022 ജൂലൈ മുതലാണ് പത്തനംതിട്ടയിൽ നിന്ന് അഖിൽ സജീവ് പോയത്

dot image

പത്തനംതിട്ട: അഖിൽ സജീവിന്റെ അക്കൗണ്ടിൽ പണം ഒന്നുമില്ലെന്ന് പത്തനംതിട്ട എസ്പി വി അജിത്ത്. മറ്റുള്ളവരുടെ സഹായം അഖിൽ സജീവിന് ലഭിച്ചു എന്നുള്ളതിന് തെളിവ് ലഭിച്ചിട്ടില്ല. എന്തുകൊണ്ട് ഇയാളുടെ അക്കൗണ്ടിൽ പണമില്ല എന്നുള്ളത് അന്വേഷിക്കും. 2022 ജൂലൈലാണ് അഖിൽ സജീവ് പത്തനംതിട്ട വിട്ടത്. അഖിൽ സജീവിന്റെ പേര് ഇപ്പോൾ സജീവമായ വിവാദം ഉയർന്നതുകൊണ്ടാണ് അറസ്റ്റിലേക്ക് പോയതെന്നും പത്തനംതിട്ട എസ്പി വി അജിത്ത് പറഞ്ഞു.

തമിഴ്നാട് തേനിയില് നിന്ന് ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെ അഖില് സജീവ് പിടിയിലായിരുന്നു. റിപ്പോര്ട്ടര് ടിവിയാണ് നിയമനതട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഖില് സജീവിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. തിരിച്ചു കൊണ്ടുവന്ന ശേഷം കോടതിയില് ഹാജരാക്കും.

പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്. സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നല്കിയ പരാതിയിലാണ് അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില് സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നല്കിയിരുന്നു. മലപ്പുറം സ്വദേശിയായ ഹരിദാസന് നല്കിയ പരാതി റിപ്പോര്ട്ടര് ടിവി വാര്ത്തയാക്കിയതിന് പിന്നാലെയാണ് അഖില് സജീവിനെതിരായ കൂടുതല് തട്ടിപ്പുകള് പുറത്തുവരുന്നത്.

ഹരിദാസന്റെ മരുമകള്ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില് സജീവും മന്ത്രി വീണാ ജോര്ജിന്റെ പേഴ്സണല് സ്റ്റാഫ് അംഗം അഖില് മാത്യുവും പണം വാങ്ങിയെന്ന പരാതിയില് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അഖില് സജീവിന് 75000 രൂപയും അഖില് മാത്യുവിന് ഒരു ലക്ഷം രൂപയും നല്കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര് 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില് നിന്ന് ഇമെയില് സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില് വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില് വ്യാജ ഇമെയില് നിര്മ്മിച്ചത് അഖില് സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us