അഖിൽ സജീവ് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; 12ന് കോടതിയിൽ ഹാജരാക്കണം

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്

dot image

പത്തനംതിട്ട: നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഖിലിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാക്കണം.

സംസ്ഥാന വ്യാപകമായി പ്രതിക്ക് പത്തിലധികം കേസുകൾ ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. എന്നാൽ അഖിലിനെ കോടതിയിൽ എത്തിക്കാൻ വൈകിയെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു അഖിൽ സജീവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖില് സജീവ് ഒളിവില് പോയിരുന്നു. തമിഴ്നാട് തേനിയില് നിന്ന് ഇന്നലെ പുലര്ച്ചെ മൂന്ന് മണിയോടെയാണ് അഖില് സജീവ് പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഹരിദാസന് നല്കിയ പരാതി റിപ്പോര്ട്ടര് ടി വി വാര്ത്തയാക്കിയതിന് പിന്നാലെയാണ് അഖില് സജീവിനെതിരായ കൂടുതല് തട്ടിപ്പുകള് പുറത്തുവരുന്നത്.

സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതി മുൻ യുവമോർച്ച നേതാവ് രാജേഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. മുൻ എഐഎസ്എഫ് നേതാവ് കെ പി ബാസിതിനോട് വീണ്ടും ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അനാരോഗ്യം മൂലം ഹാജരാകില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമായിരുന്നു അഖിൽ സജീവ് കെ പി ബാസിത് ഉൾപ്പടെയുള്ളവരുടെ പേരുകൾ പറഞ്ഞത്. അതേ തുടർന്നാണ് പൊലീസ് ഇയാളോട് ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us