കോഴിക്കോട്: കേരഫെഡിന്റെ 14 കോടി വെട്ടിച്ച കെ സി എന്റർപ്രൈസസിന് വിഎഫ്പിസികെ കൊപ്ര സംഭരണ കരാർ നൽകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി പി പ്രസാദ്. കാർഷികോത്പാദന കമ്മീഷ്ണർ ബി അശോക് കരാർ അഴിമതി അന്വേഷിക്കും. കേരഫെഡിനെ 14 കോടി വെട്ടിച്ച കമ്പനിക്ക് കൃഷി വകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ വീണ്ടും കൊപ്ര സംഭരണ കരാർ നൽകിയത് റിപ്പോർട്ടർ ടി വി പുറത്തുകൊണ്ടുവന്നിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാർത്ത വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. വിഎഫ്പിസികെ ആണ് കൊപ്ര സംഭരണത്തിന്റെ കരാർ കെ സി എന്റർപ്രൈസസ് എന്ന തട്ടിപ്പ് കമ്പനിക്ക് വീണ്ടും നൽകിയത്. കരാർ ലഭിച്ച കെ സി എന്റർപ്രൈസസിനെതിരെ കൂടുതൽ തെളിവുകളും, കെ സി എന്റർപ്രൈസസിന്റെ തട്ടിപ്പ് വിവരങ്ങൾ രേഖപ്പെടുത്തിയ കേരഫെഡിന്റെ മിനുറ്റ്സും റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. കെ സി എന്റർപ്രൈസസിന് കേരഫെഡിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നാണ് വിഎഫ്പിസികെയുടെ വാദം. തട്ടിപ്പ് കമ്പനിക്ക് കേരഫെഡ് എങ്ങനെ ക്ലീൻ ചിറ്റ് നൽകിയെന്ന കാര്യവും കൃഷി വകുപ്പ് സെക്രട്ടറി കൂടിയായ ബി അശോക് അന്വേഷിക്കും.
Read More: കേര ഫെഡിന്റെ കോടികൾ പറ്റിച്ച കമ്പനിക്ക് കൊപ്രസംഭരണ കരാർ; ക്ലീൻ ചീറ്റെന്ന വാദം പൊളിയുന്നു