അഖിൽ സജീവിന്റെ പേരിൽ പത്തോളം കേസുകൾ; റിമാന്റ് റിപ്പോർട്ട് റിപ്പോർട്ടറിന്

അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുക എങ്ങനെ വിനിയോഗിച്ചു എന്നറിയണമെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു

dot image

പത്തനംതിട്ട: അഖിൽ സജീവ് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലെ റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. അഖിൽ സജീവിന്റെ പേരിൽ പത്തോളം കേസുകൾ ഉണ്ടെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നിലധികം തട്ടിപ്പ് കേസുകൾ അഖിൽ സജീവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. അഖിൽ സജീവ് ഒളിവിൽ താമസിച്ചപ്പോൾ ആരുടെയൊക്കെ സഹായം ലഭിച്ചു എന്നറിയണം. അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുക എങ്ങനെ വിനിയോഗിച്ചു എന്നറിയണം. വ്യാജ ഡോക്യുമെന്റുകൾ എങ്ങനെ തയ്യാറാക്കി എന്നത് അന്വേഷിക്കണം.

വ്യാജ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയണമെന്നതടക്കമുള്ള കാര്യങ്ങളാണ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഖിലിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാക്കണം.

സംസ്ഥാന വ്യാപകമായി പ്രതിക്ക് പത്തിലധികം കേസുകൾ ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. എന്നാൽ അഖിലിനെ കോടതിയിൽ എത്തിക്കാൻ വൈകിയെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു അഖിൽ സജീവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖില് സജീവ് ഒളിവില് പോയിരുന്നു. തമിഴ്നാട് തേനിയില് നിന്ന് ഇന്നലെ പുലര്ച്ചെ മൂന്ന് മണിയോടെയാണ് അഖില് സജീവ് പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഹരിദാസന് നല്കിയ പരാതി റിപ്പോര്ട്ടര് ടി വി വാര്ത്തയാക്കിയതിന് പിന്നാലെയാണ് അഖില് സജീവിനെതിരായ കൂടുതല് തട്ടിപ്പുകള് പുറത്തുവരുന്നത്.

Read More: അഖിൽ സജീവ് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; 12ന് കോടതിയിൽ ഹാജരാക്കണം

dot image
To advertise here,contact us
dot image