'ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുന്നു, സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങൊരുക്കുന്നു': എ സി മൊയ്തീൻ

'ഇഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാൻ വേണ്ടി'

dot image

കരുവന്നൂർ: തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുൻമന്ത്രി എ സി മൊയ്തീൻ. ഒരു സന്ദർഭം കിട്ടിയപ്പോൾ അവർ തൃശൂർ ജില്ലയെ എടുത്തതല്ല, അമിത് ഷായുടെ മുന്നിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് വേണ്ടി ഇഡി അരങ്ങൊരുക്കുകയായിരുന്നുവെന്ന് എ സി മൊയ്തീൻ പറഞ്ഞു. ഇടതുപക്ഷ വേട്ടയ്ക്കെതിരെയും സഹകരണ മേഖലയെ തകർക്കുന്ന ഇഡിയുടെ ശ്രമങ്ങൾക്കെതിരെയും എന്ന പേരില് എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥയുടെ സമാപനം ചേലക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരിൽ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കിൽ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീൻ ചോദിച്ചു.

'ഇഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാൻ വേണ്ടിയാണ്. നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാതിരിക്കാൻ വേണ്ടി മനഃപൂർവമായിരുന്നു ഇത്. സഹകരണ ബാങ്കുകൾ എല്ലാം കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങൾ ഇഡിക്കനുസരിച്ച് കഥകൾ മെനയുകയാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീർത്തു. ഉണ്ടെന്ന് പറയാൻ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിർബന്ധിച്ചു', എസി മൊയ്തീൻ പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us